വെളുത്ത പൈജാമയും, ഓഫ് വൈറ്റ് ജാക്കറ്റ് കുര്‍ത്തയും: രണ്ടാം വട്ടവും ഭാഗ്യ ജാക്കറ്റില്‍ 'മോഡി'
വെളുത്ത പൈജാമയും, ഓഫ് വൈറ്റ് ജാക്കറ്റ് കുര്‍ത്തയും: രണ്ടാം വട്ടവും ഭാഗ്യ ജാക്കറ്റില്‍ 'മോഡി'
Authored by Web Desk | Last updated: 31 May 2019, 3:54 PM | 1 min read
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ടാം തവണയും നരേന്ദ്രമോഡി എത്തിയത് വെളുത്ത പൈജാമയും ഓഫ് വൈറ്റ് കുര്‍ത്തയും ധരിച്ച് 'ഭാഗ്യ ജാക്കറ്റില്‍'. 2014 ല്‍ ആദ്യ എനഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വേളയിലും ഇതേ ഷേഡ് ജാക്കറ്റാണ് മോഡി ധരിച്ചത്.
മോഡി ജാക്കറ്റ് നിരവധി തവണയാണ് വാര്‍ത്തകളിലിടം നേടിയത്. ജാക്കറ്റില്‍ നരേന്ദ്രമോഡി എന്ന് തുന്നിച്ചേര്‍ത്തതും വാര്‍ത്തകളിലും പിന്നാലെ വിവാദ കോളത്തിലും ഇടം പിടിച്ചിരുന്നു. 'നെഹ്റു ജാക്കറ്റ്' എന്ന ബ്രാന്‍ഡിനെ മറികടന്ന് മോഡി ജാക്കറ്റ് പ്രിയങ്കരമാക്കാനും ജനകീയമാക്കാനും ബിജെപിയും മോഡിയും ഏറെ ശ്രദ്ധ പുലര്‍ത്തി. ആദ്യ തവണ സത്യപ്രതിജ്ഞ വേളയില്‍ ധരിച്ച അതേ ഷേഡ് ജാക്കറ്റ് വീണ്ടും ധരിച്ചത് മോഡിയും ഇത് ഭാഗ്യ ജാക്കറ്റാണെന്ന് കരുതുന്നുണ്ടാകുമോ എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. ഒന്ന് മങ്ങിയ മോഡി ജാക്കറ്് തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ വീണ്ടും പ്രിയ ബ്രാന്‍ഡായി ഇടം പിടിക്കുകയാണ്.