ചെന്നൈ: ദീര്‍ഘകാലം ഡിഎംകെയുടെ അധ്യക്ഷനായിരുന്ന കലൈഞ്ചര്‍ കരുണാനിധിയുടെ 96ആം ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം മരിച്ച കലൈഞ്ചര്‍ക്ക് ഇന്ന് നിരവധിയാളുകളാണ് അദ്ദേഹത്തെ ആദരവ് അര്‍പ്പിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇതോടെ ട്വിറ്ററില്‍ ഏറ്റവും ട്രെന്റിങ്ങ് ഹാഷ് ടാഗും ഇതായി മാറി.
എന്നാല്‍, അതേസമയം ഇതിനൊപ്പം തന്നെ മറ്റൊരു ഹാഷ് ടാഗും ട്രെന്‍ഡിങ്ങില്‍ തൊട്ടുതാഴെത്തന്നെയുണ്ട്. അഴിമതികളുടെ പിതാവിന് പിറന്നാള്‍ ആശംസകള്‍ എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ഇത്തരത്തില്‍ ട്രെന്‍ഡിങ്ങ് ആകുന്നത്.
നിങ്ങളുടെ മരണം ഞങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ ആഘോഷിക്കില്ല അതുപോലെ തന്നെ നിങ്ങളുടെ പിറന്നാളും ആഘോഷിക്കില്ല. എന്നും ഒരാള്‍ ട്വിറ്റ് ചെയ്യുന്നു.
തമിഴ്നാട്ടില്‍ അഴിമതി സ്ഥാപിച്ച മുന്‍ഗാമിയാണ് കരുണാനിധിയെന്നും അടക്കം അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ട്വിറ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഘട്ടത്തില്‍ ട്വിറ്ററില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അധ്യക്ഷനായ സ്റ്റാലിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 38 സീറ്റുകളില്‍ 37ലും വിജയിച്ചിരുന്നു. പിന്നീട് കേന്ദ്രമന്ത്രിസഭയുടെ ഹിന്ദി പഠനത്തിനെതിരെയും കടുത്തപോരാട്ടം നടത്തുകയാണ്. അതിനിടെയാണ് അന്തരിച്ച മുതിര്‍ന്ന നേതാവിനെ തമിഴകം കണക്കറ്റെ പരിഹസിച്ച് രംഗത്തുവന്നത്.