
വിനായകന് നായകനായെത്തുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ എത്തി. ജൂണ്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടപ്പന്.
പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസി നൊറോണയുടെ കഥയാണ് തൊട്ടപ്പന്. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയംവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. റോഷന് മാത്യൂ, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുണ്ട്.
പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എറണാകുളം വാരപ്പുഴയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലെ ഗംഗയ്ക്കു ശേഷം വിനായകന്റെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും തൊട്ടപ്പനിലേത്.






