മുംബൈ: ഐ.എസ് അനുകൂല ചുവരെഴുത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവി മുംബൈയില്‍ കനത്ത ജാഗ്രത. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ക്രിക്കറ്റ് താരം ധോനിയുടേയും പേരുകളും ചുവരെഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കുന്നു. റായ്ഗഡ് ജില്ലയിലെ ഉറാന് പ്രദേശത്തുള്ള ഖോപ്തേ പാലത്തിന്റെ തൂണുകളിലാണ് ഐ.എസിനെ അനുകൂലിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ഐ.എസ് ഭീകരരെ പ്രശംസിച്ചും കൂടാതെ ഐ.എസ് നേതാവ് അബൂബക്കര്‍ എല്‍ ബഗ്ദാദി, ഹാഫിസ, സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമാണ് ചുവരെഴുത്ത്.
നഗരത്തിലെ ചില പ്രധാന ഇടങ്ങളില്‍ അക്രമണം നടത്തുന്നത് സംബന്ധിച്ച് ചുവരെഴുത്തില്‍ സൂചനകളുമുണ്ട്. കൂടാതെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ സമീപ പ്രദേശത്ത് ബിയര്‍ കുപ്പികളും ഗ്ലാസ്സുകളും മറ്റു വസ്തുക്കളും കണ്ടെത്തിയതായി പോലീസ് കമ്മീഷ്ണര്‍ സജ്ഞയ് കുമാര്‍ വ്യക്തമാക്കി. ഇവിടെ സാധാരണയായി ആളുകള്‍ മദ്യപിക്കാന്‍ എത്തിച്ചേരാറുള്ള സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിന്റെ പ്രത്യേക വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഒ.എന്‍.ജി.സി, ആയുധ സംഭരണ ശാല, വൈദ്യുതി നിലയം, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയ പ്രദേശങ്ങള്‍ ഈ മേഖലയിലുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസ്.

Comments