
പലരുടെയും മുഖംമൂടി പിച്ചി ചീന്തിയതാണ് മീ ടൂ വെളിപ്പെടുത്തലുകള്‍. ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് യുവനടി ഷാലു ശാമു. കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരെയും ഉണ്ടായെന്നും അഥ് സ്വന്തമായി തന്നെ നേരിടാന്‍ സ്ധിച്ചെന്നും ഷാലു പറയുന്നു. ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കവെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മീ ടൂ പോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ, അതാണോ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ കുറയുന്നതിന് കാരണമെന്നായിരുന്നു നടിയോട് ഒരാള്‍ ചോദിച്ചത്.
മീടൂ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ താന്‍ ധൈര്യപൂര്‍വ്വം നേരിട്ടു. അതുകൊണ്ട് പരാതിയൊന്നും നല്കിയിരുന്നിരുന്നില്ല, നല്കിയാലും പ്രസ്തുത വ്യക്തി തെറ്റ് അംഗീകരിക്കില്ലെന്നും താരം പറയുന്നു. ആ സംവിധായകന് ആരാണെന്നുള്ള വിവരം പുറത്തുവിട്ടിരുന്നില്ല.മുന്‍നിര സംവിധായകരിലൊരാളാണ് തന്നോട് മോശമായി പെരുമാറിയത്. വിജയ് ദേവരക്കൊണ്ടയുടെ നായികാവേഷമാണ് അദ്ദേഹം ഓഫര്‍ ചെയ്തത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു രാത്രിയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്.-നടി പറഞ്ഞു.






