
ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആദ്യത്തെ അന്‍പത് റാങ്കില്‍ മൂന്ന് മലയാളികളും ഉള്‍പെട്ടിട്ടുണ്ട്. രാജസ്ഥാന് സ്വദേശിയായ നളിന്‍ ഖണ്ഡവോലിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്.
അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന് വി പി എന്നിവരാണ് നീറ്റ് പരീക്ഷയില്‍ ആദ്യ അമ്പതില്‍ എത്തിയ മലയാളികള്‍. കേരളത്തില്‍ നിന്നും 66 .59 പേരും പരീക്ഷയില്‍ യോഗ്യത നേടി. ആകെ 73385 പേരാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. അതുല്‍ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31 ഉം അശ്വിന് വി പിക്ക് 33ാം റാങ്കുകളാണ് നേടിയിരിക്കുന്നത്.






