
നിക്കിനെ അമ്മ മധുചോപ്രയ്ക്ക് പരിചയപ്പെടുത്താല്‍ താന്‍ വളരെയധികം ആശങ്കപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി പ്രിയങ്ക ചോപ്ര. പ്രണയത്തിലായി ഒരു മാസത്തിനുള്ളില്‍ തന്നെ നിക്ക് ഇന്ത്യയില്‍ എത്തിയിരുന്നു. 2018 ജൂണിലായിരുന്നു മധു ചോപ്രയുമായുള്ള നിക്കിന്റെ ആദ്യ കണ്ടുമുട്ടല്‍.
'നിക്കിന്റെ മാതാപിതാക്കളെ ആദ്യമായി കണ്ടപ്പോള്‍ എനിക്കൊട്ടും ആശങ്കയില്ലായിരുന്നു. ഒരു വിവാഹ ആഘോഷത്തിനിടയിണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. ഞാന്‍ യു.എസ്സില്‍ ജീവിച്ചിട്ടുള്ളതുമാണ്. പക്ഷെ നിക്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. പൂര്‍ണ്ണമായും വ്യത്യസ്തമായൊരു സംസ്കാരമായതു കൊണ്ട് നിക്ക് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ പേടി. എല്ലാ അര്‍ത്ഥത്തിലും അത് ഒരു സാഹസം തന്നെയായിരുന്നു.' പ്രിയങ്ക.
നിക്കും അമ്മയും ആദ്യമായി സംസാരിച്ചപ്പോള്‍ അവര്‍ തമ്മില്‍ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലാകുന്നില്ലായിരുന്നെന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ' ഒരു മുരള്‍ച്ച മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അവര്‍ പറയുന്നത് തമ്മില്‍ മനസിലാകുന്നോ എന്നു പോലും ചിന്തിച്ചു, കാരണം എനിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.' പ്രിയങ്ക പറഞ്ഞു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.






