
അഭിഷേക് ബച്ചന് - ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ കുഞ്ഞ് ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ കുഞ്ഞ് ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. ഇതോടൊപ്പം തന്നെ ഐശ്വര്യയെയും മകളെയും വിമര്‍ശിക്കുന്നവരുമുണ്ട്. ബോളിവുഡില്‍ സൈബര്‍ ആക്രണങ്ങള്‍ക്കും ഇരുവരും വിധേയരായിട്ടുണ്ട്.
ഐശ്വര്യ എവിടെ പോയാലും മകളെ വളരെയധികം കെയര്‍ ചെയ്യാറുമുണ്ട്. മകളെ ഐശ്വര്യ കൈകളില്‍ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്നതിന് പുതിയ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ട്രോളന്മാര്. ഐശ്വര്യ മകളോട് അമിതമായ കരുതല്‍ കാട്ടുന്നുവെന്നും അത് ഭാവിയില്‍ കുട്ടിക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പറഞ്ഞ ട്രോളന്മാര് കുട്ടിക്ക് ശരീരഭാരം തീരെ കുറവാണെന്നുമാണ് കണ്ടെത്തിയത്. സെയ്ഫ്-കരീന ദമ്പതികളുടെ മകന് തൈമൂറിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്രോളന്മാരുടെ ഈ കണ്ടെത്തല്‍.
എന്നാല്‍ പല കമന്റുകള്‍ക്കും പ്രതികരിക്കാതിരുന്ന ഐശ്വര്യ തന്റെ മകളെ കുറിച്ച് പറഞ്ഞതിനെതിരെ ഒരിക്കല്‍ മിണ്ടാതിരിക്കാന്‍ തയ്യാറായില്ല. '' വിധിക്കൂ, അവള് എന്റെ മകളാണ്. ഞാന്‍ അവളെ സ്നേഹിക്കും, ഞാന്‍ അവളെ സംരംക്ഷിക്കും, ഞാന്‍ അവളെ കെട്ടിപ്പിടിക്കും, അവള് എന്റെ മകളാണ്, എന്റെ ജീവിതവും''. ആരാധ്യയെ കുറിച്ചുള്ള നെഗറ്റീവ് കമന്റിനെതിരെ ഐശ്വര്യയും അഭിഷേകും അസ്വസ്ഥരാണെന്നാണ് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ''പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മകള്‍ക്കെതിരെ നെഗറ്റീവ് കമന്റ് പരത്തും മുന്‍പ് ട്രോളന്മാര് രണ്ടുപ്രാവശ്യമെങ്കിലും ചിന്തിക്കണ''മെന്ന് ഐശ്വര്യയും അഭിഷേകും പറയുന്നതെന്നാണ് ഇരുവരെയും ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.






