
പനാജി : വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ യുദ്ധവിമാനമായ 'മിഗ്28 കെ'യുടെ ഇന്ധന ടാങ്ക് നിലത്തുവീണ് തീപിടുത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടുകയും ഒരുമണിക്കൂറിനു ശേഷം വിമാത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം ഉണ്ടായത്. പ്രധാന റണ്‍വെയില്‍ നിന്നു പറന്നുയരുന്നതിനിടെ ടാങ്ക് താഴെ വീണു കത്തുകയായിരുന്നു. അപകടത്തില്‍ മറ്റു വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.
സൈനിക ആവശ്യങ്ങള്‍ക്ക് ഗോവ വിമാനത്താവളം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിമാനത്താവളം പ്രവര്‍ത്തിക്കാതായത് ഗോവയിലേക്കുള്ള സര്‍വ്വീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങള്‍ ഏറെ നേരം വൈകിയത് യാത്രക്കാരെ കുരുക്കുകയും ചെയ്തു.






