
ഓവല്‍: ഓവലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് അതിമനോഹര തുടക്കം. സഅര്ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഓവലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. 22 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 127 റണ്‍സെന്ന നിലയിലാണ്. 65 പന്തില്‍ ഒന്‍പത് ബൗണ്ടറിയോടെ 67 റണ്‍സെടുത്ത് ധവാനും വിരാട് കോഹ്ലിയുമാണ് ക്രീസില്‍. അര്‍ധ സെഞ്ചുറി നേടി മികച്ച തുടക്കം നല്കിയ രോഹിത് ശര്‍മ്മയുടെ( 70 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 57 റണ്‍സ്)വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അടിച്ചു കസറിയ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ 22-ാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് കോള്‍ട്ടര്‍നൈല്‍ പിളര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലാണ് രോഹിതിനെ കോള്‍ട്ടര്‍നൈല്‍ മടക്കിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്ത അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. ഓസ്ട്രേലിയന്‍ ടീമും മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനേയും അഫ്ഗാനിസ്ഥാനെയും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഓസീസ് ടീം ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി( ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേഷ് കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്ക് സ്റ്റോയ്ന്‍സ്, അലക്സ് കാരി(വിക്കറ്റ് കീപ്പര്‍), നഥാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആഡം സാംമ്പ.






