
ഓവല്‍: ഓപ്പണിങ് സഖ്യം നല്കിയ മികച്ച തുടക്കം അതേ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോയപ്പോള്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നീലപ്പട 352 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം 353 റണ്‍സ്. ക്രീസില്‍ എത്തിയവര്‍ എല്ലാം മികച്ച ഇന്നിങ്ങ്സാണ് പുറത്തെടുത്തത്. ശിഖര്‍ ധവാന് സെഞ്ചുറിയും, രോഹിത് ശര്‍മ്മ, കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ചുറിയും നേടി. ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ചുറിയുടെ പടിവാതില്ക്കല് തകര്‍ത്തടിച്ച് മടങ്ങി.
ഓവലില്‍ ഓസീസിനെതിരെ ഇന്ത്യയുടെ അതിമനോഹര ഇന്നിങ്സാണ് ഓരോ പന്തിലും പിറന്നത്. ഓപ്പണിങ് സഖ്യത്തില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറിയും ശിഖര്‍ ധവാന് സെഞ്ചുറിയും നേടി, മൂന്നാമാനായി ഇറങ്ങിയ നായകന് വിരാട് കോഹ്ലിയും അര്‍ധ സെഞ്ചുറി തികച്ചു. 117 റണ്‍സെടുത്ത് നില്‍ക്കെയാണ് ശിഖര്‍ ധവാനെ മിച്ചല്‍ സ്റ്റാര്‍ക്കാണ് മടക്കിയത്. 109 പന്തില്‍ 16 ബൗണ്ടറി ഉള്‍പ്പെടെയാണ് ശിഖര്‍ ധവാന് സെഞ്ചുറി തികച്ചത്.രോഹിത് ശര്മ്മയ( 70 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 57 റണ്‍സ്), കോഹ്ലി (77 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 82 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ( 27 പന്തില്‍ നാല് ബൗണ്ടറിയും മുന്ന് സിക്സും ഉള്‍പ്പെടെ 48), എംഎസ് ധോണി( 14 പന്തില്‍ 27), കെഎല്‍ രാഹുല്‍ പുറത്താകാതെ (മൂന്ന് പന്തില്‍ 11) എന്നിവരാണ് ഇന്ത്യയ്ക്കായി മിന്നിയത്. ഓസീസിനായി സ്റ്റോയ്ന്‍സ് രണ്ട് വിക്കറ്റും, കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആരാധകര്‍ കാത്തിരുന്ന ധവാന്റെ ക്ലാസ് ഇന്നിങ്സിനു ഓവല്‍ സാക്ഷിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് സെഞ്ചുറി നേടിയപ്പോള്‍ പിന്നാലെ ഓസീസിനെതിരെ ആ ദൗത്യം ഏറ്റെടുത്തത് ശിഖര്‍ ധവാനാണ്. 95 പന്തില്‍ 13 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ധവാന്റെ സെഞ്ചുറി പിറന്നത്.
അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഓവലില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. അര്‍ധ സെഞ്ചുറി നേടി മികച്ച തുടക്കം നല്കിയ രോഹിത് ശര്‍മ്മയുടെ( 70 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 57 റണ്‍സ്)വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അടിച്ചു കസറിയ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ 22-ാം ഓവറിലെ മൂന്നാമത്തെ പന്തിലാണ് കോള്‍ട്ടര്‍നൈല്‍ പിളര്‍ത്തിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ കൈകളിലാണ് രോഹിതിനെ കോള്‍ട്ടര്‍നൈല്‍ മടക്കിയത്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തകര്‍ത്ത അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നത്. ഓസ്ട്രേലിയന്‍ ടീമും മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനേയും അഫ്ഗാനിസ്ഥാനെയും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഓസീസ് ടീം ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി( ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, എംഎസ് ധോണി( വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, ഭുവനേഷ് കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ഓസീസ് ടീം: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്, െന്‍ മാക്സ്വെല്, മാര്‍ക്ക് സ്റ്റോയ്ന്‍സ്, അലക്സ് കാരി(വിക്കറ്റ് കീപ്പര്‍), നഥാന്‍ കോള്‍ട്ടര്‍നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആഡം സാംമ്പ.






