
ഫാഷന്‍ ലോകത്ത് എങ്ങനെ വ്യത്യസ്തമാകാം എന്ന് ചിന്തിക്കുന്നവരാണ് ബോളീവുഡ് നടിമാരെല്ലാം. പലപ്പോഴും നടിമാരുടെ ഫാഷന്‍ വസ്ത്രങ്ങളും മറ്റും കണ്ട് ആരാധകര്‍ ഞെട്ടിയിട്ടുമുണ്ട്. ഇത്തരത്തില്‍ ആരാധകരെ ഞെട്ടിച്ച് ഫാഷന്റെ പുതിയ തലങ്ങള്‍ തെടുകയാണ് നടി റിച്ച ഛദ്ദ. ലെറ്റിയൂസിന്റെയും വയലറ്റ് കാബേജിന്റെയും ഇലകള്‍ ഉപയോഗിച്ച് തുന്നിയ വസ്ത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യം പങ്കുവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് താരം ഇത്തരത്തിലൊരു വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയത്. ലോക ഭക്ഷ്യസുരക്ഷ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട് നടന്നത്.
''എന്റെ ഭക്ഷണത്തില്‍ പേടിയോ കുറ്റബോധമോ ഇല്ല, സന്തോഷവും സന്തുലനവും മാത്രം'' അമേരിക്കന്‍ ന്യീട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്റെ ഈ വാക്കുകള്‍ക്കൊപ്പമാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം താരത്തിനോട് മുയലിന്റെ കണ്ണില്‍ പെടാതെ സൂക്ഷിക്കണേ എന്ന കമന്റുമായ നിരവധി പേര് രംഗത്തെത്തി.






