
സിനാന് ഒസ്ക്കോകിനെ നിസ്സാന്റെ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി നിയമിച്ചു. തോമസ് കുഹേലായിരുന്നു മുന്‍ ഓപ്പറേഷന് പ്രസിഡന്റ്. നിസ്സാന്‍ മോട്ടോഴ്സ് ആസ്ഥാനമായ ഗുഡ്ഗാവിലാണ് സിനാന് ഒസ്ക്കോക് സ്ഥാനമേറ്റത്. നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകളുടെ ഇന്ത്യയിലെ നിര്‍മാണം, വില്‍പ്പന, മാര്‍ക്കറ്റിങ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് എന്നിവയുടെ പൂര്‍ണ മേല്‍നോട്ടം ഇനി സിനാനായിരിക്കും.
സിനാന് ഒസ്ക്കോകിന് ഓട്ടോമോട്ടീവ് മേഖലയില്‍ 26 വര്‍ഷത്ത പ്രവൃത്തിപരിചയമുണ്ട്. 2015 ലാണ് സിനാന് നിസ്സാനിൽ എത്തുന്നത്. സിനാന് 1993 ല്‍ റെനോയിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. റെനോ മാര്‍ക്കറ്റിങ്, ഡീലര്‍ നെറ്റവര്‍ക്ക് മാനേജ്മെന്റ്, റീട്ടെയില്‍ ഓപ്പറേഷന്, സെയില്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. .
ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനവുമായ വാഹന വിപണികളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് സിനാന് ഒസ്ക്കോക് പറഞ്ഞു. ഓട്ടോമോട്ടീവ് മേഖലയിലെ പ്രവൃത്തി പരിചയവും കഴിവുമുള്ള ആളാണ് സിനാന്. അദ്ദേഹം നിസ്സാന്റെ ഇന്ത്യയിലെ വ്യാപാരം ഏറ്റെടുക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്നു ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ റീജ്യണുകളിലെ നിസ്സാന്‍ ചെയര്‍മാനായ പെയ്മന്‍ കാര്‍ഗല്‍ പറഞ്ഞു.






