ന്യുഡല്‍ഹി: കിര്‍ഗിസ്താനില്‍ നടക്കുന്ന ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്താന് വ്യോമപാത ഉപേക്ഷിക്കും. പകരം ഒമാന്‍ വ്യോമപാത ഉപയോഗിക്കാനാണ് തീരുമാനം. ഒമാന്‍, ഇറാന്, മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കു മുകളിലൂടെയായിരിക്കും കിര്‍ഗിസ്താനിലെ ബിഷ്കെകിലേക്ക് മോഡി പോകുകയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെയാണ് ഫെബ്രുവരി 26 പാകിസ്താന് അവരുടെ വ്യോമപാത അടച്ചത്. പതിനൊന്ന് പാതകളില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തുറന്നത്. അതാകട്ടെ ദപാകിസ്താന്റെ ദക്ഷിണ മേഖല വഴിയുള്ളതാണ്. വാണിജ്യപാതകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
എസ്.സി.ഒയില്‍ പങ്കെടുക്കാന്‍ മോഡിക്കായി പാത തുറന്നുതരണമെന്ന് ഇന്ത്യ പാകിസ്താനോട് അഭ്യര്ത്ഥിച്ചിരുന്നുവെങ്കിലൂം തത്വത്തില്‍ അംഗീകരിക്കാമെന്ന നിലപാടാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വീകരിച്ചത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അനുകൂല നിലപാട് വൈകിയതോടെയാണ് മറ്റു മാര്‍ഗം തെരഞ്ഞെടുത്തത്.
വ്യോമപാത തുറക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പാകിസ്താന് താല്പര്യം പ്രകടിപ്പിച്ച് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ എസ്.സി.ഒയുടെ ഭാഗമായി പാകിസ്താനുമായി ഒരു ചര്‍ച്ചയും ഉദ്ദേശിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
മേയ് 21ന് നടന്ന എസ്.സി.ഒയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ സുഷ്മ സ്വരാജിന് പാകിസ്താന് പ്രത്യേക അനുമതി നല്‍കിയിരുന്നു.

Comments