
കൊച്ചി : ഒറ്റ കണ്ണിറുക്കലിലൂടെ ലോപ്രശ്സ്തയായ നടി പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. 'അഡാര്‍ ലവ്' എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയായിമായി പ്രയ വാര്യര്‍.
റിലീസ് ചെയ്യുന്നതിന് മുന്‍പ് വിവാദത്തിലൂടെ ഹിറ്റായ 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച പ്രിയ ഇപ്പോള്‍ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്.
എന്നാല്‍, പഠിത്തത്തില്‍ ഉഴപ്പാന്‍ പ്രിയ ഒരുക്കമല്ല. രണ്ടാം വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയ. അഭിനയത്തേക്കാള്‍ താന്‍ പഠിത്തത്തിലാണ് മിടുക്കി എന്നാണ് അധ്യാപകര്‍ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ വെളിപ്പെടുത്തുന്നു. എന്നാല്‍, തനിക്ക് അഭിനയത്തിലാണ് താത്പര്യം.
അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതം പറയുന്ന മലയാളിയായ പ്രശാന്ത് മാമ്പുള്ളി ചിത്രമാണ് 'ശ്രീദേവി ബംാവ്'. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ശ്രീദേവി ബംാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.






