
വാഷിംഗ്ടണ്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തുമെന്ന പ്രവചനവുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും എതിരാളികളായി ആതിഥേയരായ ഇംണ്ടും എത്തുമെന്നാണ് ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈയുടെ പ്രവചനം. ഇന്ത്യ തന്നെ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകന്‍ കൂടിയായ ഗൂഗിള്‍ സിഇഒ.
എന്നാല്‍ ഇന്ത്യയ്ക്കും ഇംണ്ടിനും പുറമെ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ഉള്‍പ്പെടെ എല്ലാ മികച്ച ടീമുകളാണ്. യുഎസ് സ്‌റ്റേറ് സെക്രട്ടറി മൈക് പോംപേയും ഇന്ത്യയിലേയും യുഎസിലേയും പ്രമുഖ കോര്‍പറേറ്റ് ഉന്നതരും പങ്കെടുത്ത യുഎസ്‌ഐബിസിയുടെ സമ്മേളനത്തില്‍ വാഷിങ്ടണിലാണ് സുന്ദര്‍ പിച്ചൈയുടെ പ്രവചനം നടന്നത്. നിങ്ങളുടെ അഭിപ്രായത്തില്‍ ആരൊക്കെയാണ് ക്രിക്കറ്റ് ഫൈനല്‍ കളിക്കുക? എന്ന യുഎസ്‌ഐബിസി പ്രസിഡന്റ് നിഷാ ദേശായുടെ ചോദ്യത്തിനാണ് സുന്ദര്‍ പിച്ചൈയുടെ ഉത്തരമെത്തിയത്. 46 കാരനായ സുന്ദര്‍ പിച്ചൈ ക്രിക്കറ്റ് ആരാധകനാണ്.






