
ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം വൈറസ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഡോക്ടര്‍ സുരേഷ് രാജന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ഷൂട്ടിങ്ങിനിടെ താന്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഡയലോഗ് പഠിക്കാനായിരുവെന്നാണ് ചാക്കോച്ചന് പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോച്ചന്.
കരവനിലും സെറ്റിലുമിരുന്ന് കഷ്ടപ്പെട്ട് ഡയലോഗ് പഠിച്ച് അത് പറയുമ്പോള്‍ ഒരൊറ്റ മൂളലില്‍ ആ സീന്‍ അവതരിപ്പിക്കുന്ന ടോവിനോയെ കുറിച്ചും ചാക്കോച്ചന് പറയുന്നു. ' ഞാന്‍ കാരവനിലിരുന്നു പഠിക്കുന്നു.. പിന്നെ ഫുള്‍ സ്പോര്‍ട്ടില്‍ വന്നിരുന്നു പഠിക്കുന്നു. എന്നിട്ട് ഫുള്‍ ഡയലോഗ് പറഞ്ഞുകഴിയുമ്പോള്‍ ഈ അലവലാതി ഉണ്ടല്ലോ' എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാ് ചാക്കോച്ചന്.
എങ്ങനെയാണ് ഈ ഫുള്‍ ഡയലോഗുകള്‍ എല്ലാം പഠിച്ചെടുത്തത് എന്ന ചോദ്യത്തിനു ' ആഷിക്കും മഹസിനു വന്ന് പറഞ്ഞത് കുറച്ച മെഡിക്കല്‍ ടേംസുകള്‍ ഉണ്ടെന്നും വലിയ പ്രശ്നമൊന്നും കുറച്ച് ദിവസമേയുള്ളു എ്ന്നൊക്കെയാണ്. ഇത്രയും വലിയ ഡയലോഗുകളായിരക്കുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ല' എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.
' ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചു കഴിയുമ്പോള്‍ ഷറഫും മുഹസിനും വരും. ചേ്ട്ടാ ഒരു ചെറിയ ഡയലോഗു കൂടിയുണ്ട്. ഞാന്‍ പറയും അതിനെന്താ കുഴപ്പമില്ലെന്നു. ഞാന്‍ നോക്കുമ്പോള്‍ ഒരു ഫുള്‍ ലെങ്ത് പേപ്പര്‍ ഉണ്ട്്. പിന്നെ എത്രതെറ്റിയാലും കുഴപ്പമില്ല, എത്ര ടേക്ക് വേണമെങ്കിലും എടുത്തോ എന്നു പറയുന്ന ഒരു ഡയറക്ടറും അതൊക്കെ സഹിക്കാന്‍ തയ്യാറായിട്ടുള്ള കൊ ആക്ടേഴ്സിനേയും ആണ് ലഭിച്ചത്. അതുകൊണ്ടു തന്നെ അതൊക്കെ രസകരമായിരുന്നു.' ചാക്കോച്ചന് പറഞ്ഞു.
അതിനിടെ ഷൂട്ടിങ് ഇടവേളയില്‍ ചാക്കോച്ചന് കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുമ്പോള്‍ മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ടോവിനോയുടെ വീഡിയോയും ചാക്കോച്ചന് പങ്കുവെച്ചിട്ടുണ്ട്. പാര്‍വതിയാണ് ഇരുവരും അറിയാതെ വീഡിയോ പകര്‍ത്തിയത്. ' ഡോക്ടര്‍ സുരേഷ് രാജനും കളക്ടര്‍ ബ്രോയും എങ്ങിനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ് എന്ന തലക്കെട്ടോടെയാണ്ചാക്കോച്ചന് വീഡിയോ ഷെയര്‍ ചെയ്തത്.






