ലണ്ടന്‍: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരം മഴ കൊണ്ടുപോയെങ്കിലും ഒരു നിമിഷം പോലും വെറുതെ കളയാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറല്ല. ഇതു തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കളി മഴ മുടക്കിയപ്പോള്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനും ജിമ്മില്‍ കഠിന പരിശീലനത്തിലായിരുന്നു. ജിമ്മില്‍ വാര്ക്കൗട്ട് നടത്തുന്നതിന്റെ വീഡിയോ ഇരുവരും ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഐസിസിയുടെ നിര്‍ണായക ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് വിരാട് കോഹ്ലി നായകവേഷം അണിയുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേട്ടവുമായി മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെയാണ് ധവാനു പരിക്കേറ്റത്. കൈവിരലിനു പരിക്കേറ്റ ധവാന് വിശ്രമത്തിലാണ്. എന്നാല്‍ ലീഗ് മത്സരങ്ങളുടെ അവസാനത്തോടെ ധവാന് ടീമില്‍ തിരിച്ചെത്തുമെന്ന കോഹ്ലിയുടെ വാക്കുകള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ഫിറ്റ് വീണ്ടെടുക്കാന്‍ ധവാന് കഠിന പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന് 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്.

നിങ്ങളുടെ ദു:സ്വപ്നങ്ങള്‍ക്കിടെ ഇത്തരം സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ഒരുക്കാം. തിരിച്ചു വരവിനുള്ള ഒരു അവസരമായും.. തിരിച്ചുവരവിനായുള്ള നിങ്ങളുടെ ഓരോ സന്ദേശങ്ങള്‍ക്കും നന്ദി. എന്ന അടിക്കുറിപ്പോടെയാണ് ശിഖര്‍ ധവാന് വീഡിയോ പങ്കുവെച്ചത്. ഞായറാഴ്ച ഇന്ത്യാ-പാക്ക് പോരാട്ടത്തിന് മുന്നോടിയായാണ് കോഹ്ലിയുടെ വക വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചത്.

Comments