
തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും സിനിമയിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതുകൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്ന തെന്നിദ്ധ്യന്‍ താരമാണ് സിദ്ധാര്‍ത്ഥ്. സോഷ്യല്‍ മീഡിയയില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരില്‍ മുന്‍ നിരയിലാണ് സിദ്ധാര്‍ത്ഥിന്റെ സ്ഥാനം. ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ പറ്റി സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്.
' ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നു പറയുക തന്നെ ചെയ്യും. സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍മീഡിയയില്‍ കൂടി പങ്കുവെയ്ക്കുന്ന തന്റെ നിലപാടുകള്‍. പ്രതികരിക്കുന്നതിനു മുമ്പ് ചിന്തിക്കാറില്ല, നിരവധി ചിന്തകള്ക്കൊടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഈ നിശ്ചിത പോയിന്റിലെത്തിക്കഴിഞ്ഞാല് പിന്നെ നിങ്ങള്‍ക്ക് എപ്പോഴും ചിന്തിക്കേണ്ടി ആവശ്യമില്ല.' സിദ്ധാര്‍ത്ഥ് പറയുന്നു.
നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍ എല്ലാ ദിവസവും എന്താണ് പറയുന്നത് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ നിങ്ങളെ തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ ്അതിന്റെ ആവശ്യമില്ലെന്നും സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടു.
താരമെന്ന നിലയിലാണ് ആളുകള്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും താരപദവി താ്ന്‍ ആസ്വദിക്കുന്നുണ്ടെന്നും പറയുന്ന സിദ്ധാര്‍ത്ഥ് ആ പദവി കൊണ്ട്് നല്ലതല്ലാത്ത ഒന്നിനേയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.






