
മുംബൈ: ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് താര ജോഡികളാണ് ദീപിക പദുകോണും രണ്‍ബീര്‍ സിംഗും. രാംലീല, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ താര ജോഡികള്‍ ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനായി കാത്തിരിക്കുന്ന പ്രക്ഷകര്ക്ക സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ കഥ പറയുന്ന '83' എന്ന ചിത്രത്തിലൂടെയാണ് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് ആണ് കപില്‍ ദേവായി എത്തുന്നത്. കപില്‍ ദേവിന്റെ ഭര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക പദുകോണ്‍ പ്രത്യക്ഷപ്പെടുക. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും '83'ക്ക് ഉണ്ട്.
അതേസമയം ദീപിക-രണ്‍വീര്‍ ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ ദീപികയുടെ കഥാപാത്രം അവതരിപ്പിക്കുന്നതിനായി താരം വാങ്ങിയ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 14 കോടിരൂപയാണ് ദീപികയുടെ പ്രതിഫലം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ചിത്രത്തില്‍ നായകനായെത്തുന്ന രണ്‍ബീറിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതലാണിതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം 2020 ഏപ്രില്‍ 10നു പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിവരം. 1983ലെ ലോകകപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.






