
മീററ്റ്: വഞ്ചിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ വിവാഹദിവസം മുഖത്ത് തിളച്ച കടുകെണ്ണ ഒഴിച്ചു കാമുകി പൊള്ളിച്ചു. വിവാഹം നടക്കുന്ന വീട്ടില്‍ ആരും കാണാതെ നുഴഞ്ഞുകയറിയായിരുന്നു കാമുകിയുടെ പ്രവര്‍ത്തി. 20 കാരിയെ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ 22 കാരനായ കാമുകനെ കാര്യമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച വിവാഹം നടക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ പുലര്‍ച്ചെ നാലു മണിക്ക് വരനായ ഉമേഷ് ജോഷിയുടെ വീട്ടിലെത്തിയ യുവതി ആരും കാണാതെ വരന്റെ മുറിയില്‍ കയറുകയും ഉറങ്ങുകയായിരുന്ന ജോഷിയുടെ മുഖത്ത് തിളച്ച എണ്ണ കമിഴ്ത്തുകയുമായിരുന്നു.മീററ്റിലെ ബുലന്ദ്ഷഹര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. സംഭവത്തെ തുടര്‍ന്ന് ജോഷിയുടെ മുഖത്ത് പൊള്ളലേറ്റു. ജോഷി വിവാഹം കഴിക്കാന്‍ പോകുന്നത് ഒരാള്‍ പറഞ്ഞറിഞ്ഞ യുവതി വിവാഹം മുടക്കാന്‍ വേണ്ടിയായിരുന്നു ഇക്കാര്യം ചെയ്തത്.
അതേസമയം പെണ്‍കുട്ടി യുവാവിനെ നിര്‍ബ്ബന്ധിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചയാള്‍ ആണെന്നും ഈ വിവാഹം മുടക്കുകയായിരുന്നു ലക്ഷ്യമെന്നും യുവാവിന്റെ മാതാവ് ആരോപിച്ചിട്ടുണ്ട്്. അതേസമയം പൊള്ളലേറ്റെങ്കിലും മുറിവ് ഗുരുതരമായിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷം യുവാവ് തിരിച്ചുവരികയും ചെയ്തു. വിവാഹം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.






