
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് മാറ്റരുതെന്നും വി.എസ് ആവശ്യപ്പെട്ടു.
സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവള തൊഴിലാളി യൂണിയന് നടത്തുന്ന സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വി.എസ് അച്യൂതാനന്ദന്.
അതേസമയം തിരുവനന്തപുരം വിമാനത്താവള വികസന പദ്ധതിയില്‍ നിന്നും അദാനി എക്സ്പ്രസ്സിനെ ഒഴിവാക്കണമെന്നും ആറു വിമാനത്താവളങ്ങളുടെ പദ്ധതി വിമാനത്താവള മേഖലയില്‍ പിരിചയമില്ലാത്ത അദാനിക്കു തന്നെ ലഭിച്ചതില്‍ ആശങ്കയുണ്ടെന്നും പ്രധാമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങള്‍ പരിശോധിക്കാമെന്നല്ലാതെ ഉറപ്പുനല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.






