
ന്യൂഡല്‍ഹി: വീഡിയോകോണ്‍ കെട്ടിട സമുച്ചയത്തില്‍ ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് തൊഴിലാളികള്‍ വീണു മരിച്ചു. പത്താം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് പതിച്ചതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.
രാജു ശര്‍മ്മ (22), ആഷ്തിയാഖ് ഖാന് (23) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ ചില്ലുകള്‍ വൃത്തിയാക്കുന്ന ജോലിയിലായിരുന്നു ഇവര്‍. ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സേഫ്ടി ബെല്‍റ്റും മറ്റ് സുരക്ഷ ഉപകരണങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.
വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.






