ക്രീസില്‍ ധോണി കൂള്‍ ക്യാപ്റ്റന്‍ ആണെങ്കില്‍ മകള്‍ സീവ അത്ര കൂള്‍ ഒന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ താരമായ സീവ കഴിഞ്ഞ ദിവസം ഇന്ത്യാ പാക്ക് കളിക്കിടെ നടത്തിയ ആഘോഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇന്ത്യന്‍ താരം ഋഷഭ് പന്തിനൊപ്പം അലറിപ്പൊളിച്ചാണ് സീവ ഇത് ആഘോഷിക്കുന്നത്. ഇരുവരും ഉറക്കെ കൂക്കി വിളിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. തുടര്‍ന്ന് തോല്‍പ്പിച്ചുവെന്ന മട്ടില്‍ ഋഷഭിന്റെ മൂക്കും മുട്ടിച്ച് വീണ്ടും അലറുന്നതിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. നേരത്തെയും ഇരുവരുടേയും ചില ദൃശ്യങ്ങള്‍ ഹിറ്റായിരുന്നു.
ഋഷഭ് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടനേഴ്സ് ഇന്‍ ക്രൈം എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മലയാളം പാട്ടുപാടി ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കളിക്കിടെ വിരലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ശിഖര്‍ ധവാന് പകരമാണ് ഋഷഭിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചത്.






