
ബെംഗളൂരു : ട്രൂകോളറില് ഇന്റര്‍നെറ്റ് വോയ്സ് കോള്‍ ഫീച്ചറും എത്തുന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമാക്കി 2009-ലാണ് ട്രൂകോളര്‍ സേവനം ആരംഭിക്കുന്നത്.
കോളര്‍ ഐഡി ആപ്ലിക്കേഷന്‍ മാത്രമായായിരുന്നു ഇത് ഉപയോഗിക്കപ്പെട്ടിരുന്നത്. വോയ്സ് കോള്‍ ഫീച്ചര്‍ എത്തുന്നതോടെ ട്രൂകോളര്‍ ആപ്പ് വഴി ലോകത്ത് എവിടെയുമുള്ള ട്രൂകോളര്‍ ഉപയോക്താക്കളെ ഫോണ്‍ വിളിക്കാം.
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ട്രൂ കോളര്‍ ഈ സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഐഓഎസ് ഉപയോക്താക്കളിലേക്ക് ഈ ഫീച്ചര്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്രൂകോളര്‍ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിഷിത് ജുന്‍ജുന്‍വാല പറഞ്ഞു.
ഇന്‍ ആപ്പ് വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് ഇന്റര്‍നെറ്റ് വഴി സൗജന്യ വോയ്സ് കോള്‍ സൗകര്യമൊരുക്കുന്നത്. മൊബൈല്‍ ഡേറ്റ ഉപയോഗിച്ചോ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താം. ട്രൂകോളറിന് ലോകത്താകമാനം 14 കോടി ഉപയോക്താക്കളാണുള്ളത്.






