
വലിയ എന്‍ജിനുകളുള്ള സ്കൂട്ടര്‍ വെസ്പ വികസിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കിയാണ് ഇത്. പുതിയ വെസ്പയില്‍ 200 സിസിയില്‍ താഴെ ശേഷിയുള്ള എന്‍ജിനായിരിക്കും നല്‍കുന്നത്. ഇതിനായി പുതിയ എന്ജിന് വികസിപ്പിക്കും.
അപ്രീലിയ ബ്രാന്‍ഡില്‍ ഇറങ്ങുന്ന സബ്-200 സിസി സ്കൂട്ടറിന്റെ അതെ എന്‍ജിനായിരിക്കും പുതിയ വെസ്പയില്‍ നല്‍കുന്നത്. ഇന്ത്യയ്ക്കായി അപ്രീലിയ ബ്രാന്‍ഡില്‍ സബ്-200 സിസി സ്കൂട്ടര്‍ നിര്‍മ്മിക്കുന്നതായി പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ & സിഇഒ ഡീഗോ ഗ്രാഫി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സബ്-200 സിസി അപ്രീലിയ സ്കൂട്ടര്‍ അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും. അതിനുശേഷമായിരിക്കും വെസ്പ പുറത്തിറക്കുന്നത്.
തികച്ചും വ്യത്യസ്തമായ ഷാസിയാണ് ഇന്ത്യയില്‍ അപ്രീലിയ, വെസ്പ സ്കൂട്ടറുകള് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ പവര്‍ട്രെയ്ന്‍ പങ്കുവെയ്ക്കുന്നത് പതിവാണ്. എന്നാല്‍ പുതിയ വെസ്പ സ്കൂട്ടറിന്റെ എന്‍ജിനില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഡീഗോ ഗ്രാഫി പറഞ്ഞു. നിലവിലെ 125, 150 വെസ്പകള് അടിസ്ഥാനമാക്കിയിരിക്കുന്ന സ്റ്റീല്‍ മോണോകോക്ക് ഫ്രെയിമിലായിരിക്കും വലിയ വെസ്പ നിര്‍മ്മിക്കുന്നത്.
പുതിയ എന്ജിന് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. 200 സിസിയില്‍ എത്തിക്കുന്നില്ലെങ്കില്‍ 180 സിസി എന്ജിനാകാനാണ് സാധ്യത. അതേസമയം, പുതിയ മോട്ടോര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ആയിരിക്കും. ബിഎസ് 6 ലേക്ക് മാറുമ്പോള്‍ എല്ലാ മോഡലുകളിലും ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് സാങ്കേതികവിദ്യ നല്‍കാനാണ് പിയാജിയോ തീരുമാനിച്ചിരിക്കുന്നത്.






