ലഖ്നൗ: ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമര്‍ശിച്ച ഇന്തോ-ബ്രിട്ടീഷ് റാപ്പര്‍ തരണ്‍ കൗര്‍ ദിലനെതിരെ രാജ്യദോഹക്കേസ്.
ശശാങ്ക് ശേഖര്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍), ഐ.ടി ആക്ടിലെ സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തരണ്‍ കൗര്‍ ആര്.എസ്.എസ് അധ്യക്ഷനേയും യു.പി മുഖ്യമന്ത്രിയേയും ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചതിനാണ് കേസ്. പരാതി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൈബര്‍ സെല്ലിന് കൈമാറുമെന്ന് കന്റോണ്‍മെന്റ് എസ്.എച്ച്.ഒ വിജയ് പ്രതാപ് സിംഗ് പറഞ്ഞു.






