
ബോളിവുഡ് നടി സൊനാലി ബിന്ദ്രയുമായുള്ള ഗോസിപ്പുകള്‍ തള്ളി പാകിസ്ഥാന് മുന്‍ ബൗളര്‍ അക്തര്‍. സൊനാലിയുമായി പ്രണയത്തിലാണെന്നാണ് പുറത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍. എന്നാല്‍ അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന സൊനാലിയോട് ആദരവ് മാത്രമാണെന്നും ഞങ്ങള്‍ പ്രണയത്തിലാണെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും അക്തര്‍ പ്രതികരിച്ചു.
44 കാരിയായ സൊനാലിക്ക് ഒരു വര്‍ഷം മുന്നേ ആണ് അര്‍ബുദ രോഗമാണെന്ന് സ്കാനിങ്ങില്‍ തെളിഞ്ഞത്. തുടര്‍ന്ന് കീമോയ്ക്ക് ശേഷം തന്റെ ഭര്‍ത്താവും സംവിധായകനുമായ ഗോള്‍ഡി ബേലിനും മകനുമൊപ്പം താരം ഡല്‍ഹിയിലാണ് താമസിക്കുന്നത്. കല് ഹോ നാ ഹോ, സര്‍ഫരോഷ് തുടങ്ങിയ ചിത്രത്തിലൂടെ ആരാധക ലോകം കീഴടക്കിയ നടിയാണ് സൊനാലി.
ഇതിനിടെയാണ് സൊനാലിയും പാകിസ്ഥാന് ബൗളര്‍ അക്തറുമായി പ്രണയത്തിലാണെന്ന് ഗോസ്സിപ്പുകള്‍ പുറത്തു വരന് തുടങ്ങിയത്. 44 കാരനായ അക്തറിന് സൊനാലിയോട് കടുത്ത പ്രണയം അയിരുന്നുവെന്നും, വേണ്ടി വന്നാല്‍ തട്ടികൊണ്ടുവന്ന് സൊനാലിയെ വിവാഹം കഴിക്കുമെന്നും അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും, അക്തറിന്റെ മുറിയിലും, പേഴ്സിലുമെല്ലാം സൊനാലിയുടെ ചിത്രങ്ങള്‍ ആണെന്നുമാണ് പുറത്ത് വന്നുകൊണ്ടിരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതെല്ലാം തെറ്റായ റിപ്പോര്‍ട്ട് ആണെന്നാണ് അക്തര്‍ പ്രതികരിച്ചത്. സൊനാലിയോട് തനിക്ക് പ്രണയം അല്ലെന്നും മറിച്ച് അര്‍ബുദ രോഗത്തോട് ചെറുത്ത് നില്‍പ്പിനോട് ആദരവാണെന്നും പാകിസ്ഥാന് മുന്‍ ഫാസ്റ്റ് ബൗളര്‍ പറയുന്നു.




