
തൃശ്ശൂര് : ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയേയും ഷാഫിയേയും ജയില് മാറ്റും. ഇരുവരെയും പൂജപ്പുര സെന്ട്രല് ജയിലിലേയ്ക്ക് മാറ്റു. ഇന്ന് പുലര്ച്ചെ നാടകീയമായി ജയിലില് നടത്തിയ റെയ്ഡില് ഇവരില് നിന്നും മൊബൈല് ഫോണ് പിടിച്ചെടുത്തിരുന്നു. കൊടിസുനിയുടെ സെല്ലില് നിന്നും സിം ഇല്ലാത്ത മൊബൈല് ഫോണ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് ജയിലുകളില് എല്ലാ ആഴ്ചയും റെയ്ഡ് ഉണ്ടായിരിക്കുമെന്നും ജയില് ഡിജിപി അറിയിച്ചു.
തടവുകാരില് നിന്നും മൊബൈല് ഫോണ് പിടിച്ചാല് ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടിയെന്ന് ജയില് ഡിജിപി വ്യക്തമാക്കി. ജയില് ഡിജിപിയുടെ 9048044411 എന്ന നമ്പരില് പൊതു ജനങ്ങള്ക്കും പരാതികള് അറിയിക്കാം.
തൃശ്ശൂര് പൊലീസ് കമ്മീഷണര് യതീഷ് ചന്ദ്രയാണ് ഷാഫിയില് നിന്ന് മൊബൈല് ഫോണുകള് പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില് ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.
വിയ്യൂര് ജയിലില് ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്ന്ന് പൊലീസ് കമ്മീഷണര് യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില് കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില് രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാര്ട്ട് ഫോണുകളുമാണ്. കണ്ണൂര്, വിയ്യൂര് സെന്ട്രല് ജയിലുകളിലാണ് ജയില് വകുപ്പ് മിന്നല് പരിശോധന നടത്തിയത്. കണ്ണൂരില് ജയില് ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില് യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്ച്ചെ നാല് മണിയോടെയായിരുന്നു മിന്നല് പരിശോധന.







Comments