
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനായി അഭിനയിച്ച ചിത്രമാണ് കിരീടം. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് കിരീടം. വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തെ കുറിച്ച് പറയുകയാണ് സംവിധായകന് സിബി മലയില്‍. ഇന്നാണെങ്കില്‍ കിരീടം സംഭവിക്കില്ലായിരുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞത്. ചാക്കോള - ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്.
അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്ഐ പട്ടികയില്‍ പേരുള്ള മകന് അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് ഒരു സംവാദത്തില്‍ അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോടു പറഞ്ഞ കഥയാണ് സിബി മലയില്‍ പങ്കുവെച്ചത്. എസ്ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം, അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാമായിരുന്നു എന്നാണ് ആ വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയതെന്നാണ് സിബി മലയില്‍ പറഞ്ഞത്. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നതു ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ വിലയിരുത്തുന്നതെന്നും സിബി പറഞ്ഞു.






