
ആമസോണ്‍ പ്രൈം ഡേ സെയ്ല് ജൂലായ് 15 ന് അര്‍ധരാത്രി മുതല്‍ ജൂലായ് 16 രാത്രി വരെ നടക്കും. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വില്പനമേളയില് ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് പങ്കെടുക്കാം.
ഇന്ത്യ കൂടാതെ യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ, ഓസ്ട്രിയ, യുഎഇ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്പെയ്ന്‍, ചൈന, നെതെര്ലാന്ഡ് ഉള്‍പ്പടെയുള്ള വിപണികളില്‍ ആമസോണ്‍ പ്രൈം ഡേ സെയ്ല് നടക്കുന്നുണ്ട്.
ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയാണ് ചെലവ്. ആമസോണ്‍ മ്യൂസിക്, ആമസോണ്‍ പ്രൈം വീഡിയോ ഉള്‍പ്പടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാവും. ജൂലായ് ഒന്ന് മുതല്‍ 14 വരെ ആമസോണ്‍ പ്രൈം വീഡിയോയില്‍ പുതിയ സിനിമകളും പരിപാടികളും റിലീസ് ചെയ്യും.
മാഗി, സാംസങ്, വണ്‍പ്ലസ്, ഇന്റെല്‍ തുടങ്ങിയ ബ്രാന്റുകളുടെ പുതിയ ഉല്‍പ്പന്നങ്ങളും വില്പനമേളയില് അവതരിപ്പിക്കും. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വിലക്കിഴിവും, ഇഎംഐ, എക്സ്ചേയ്ഞ്ച് ഓഫറുകളും മേളയില്‍ ലഭ്യമാണ്. ഒപ്പം എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.






