
ടാറ്റയുടെ റഗുലര്‍ ടിഗോറില്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡലാണ് ടിഗോര്‍ ഇവി എത്തി. എക്സ്എം, എക്സ്ടി എന്നീ രണ്ട് വേരിയന്റുകളാണ് ഇലക്ട്രിക് ടിഗോറിനുള്ളത്.
എക്സ്എമ്മിന് 10.99 ലക്ഷം രൂപയും ടിഗോര്‍ എക്സ്ടിക്ക് 11.09 ലക്ഷം രൂപയുമാണ് എറണാകുളത്തെ എക്സ്ഷോറൂം വില. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടിയാഗോ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. വൈകാതെ ടിയാഗോ ഇവിയും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഒറ്റചാര്‍ജില്‍ പരമാവധി 142 കിലോമീറ്റര്‍ ദൂരം കൈവരിക്കാന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും. നോര്‍മല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനുമാകും. 15kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. 2V, ത്രീ ഫേസ് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് ടിഗോര്‍ ഇവിയിലുള്ളത്.
16. 2 kWh ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. 4500 ആര്‍പിഎമ്മില്‍ 30 kW പവറും 2500 ആര്‍പിഎമ്മില്‍ 105 എന്‍എം ടോര്‍ക്കും ഇലക്ട്രിക്കില്‍ ലഭിക്കും.
സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 12 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇലക്ട്രിക് ടിഗോറിന് സാധിക്കും.






