
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജോലിസംബന്ധമായ കാര്യങ്ങള്‍ക്കു പുറമേ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'ജോലി ചെയ്യുന്നതിനിടെ എന്തെങ്കിലും സമ്മാനം വേണോ എന്ന് അവള് ചോദിച്ചു. ഒരു ആലിംഗനം തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. വീട്ടിലിരുന്നു അവള് തന്നു.' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സ്മൃതി ഇറാനി കുറിച്ചു. സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്ന അവള് ആരാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്നില്ലെങ്കിലും അത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.
മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും മുന്‍പും സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.






