
കൊച്ചി: ബാലഭാസ്കറിന്റെ അപകടമരണത്തില്‍ തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അതേസമയം ബാലഭാസ്കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിച്ചു വരികയാണെന്നും കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന് തമ്പി, വിഷ്ണു, എന്നിവരെ ചോദ്യം ചെയ്തുവെന്നും, വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും അറിയിച്ചു. അര്ജുന് നാരായണന്, പ്രകാശന് തമ്പി, വിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.






