
വാഹന യാത്രികര്‍ക്ക് 24 മണിക്കൂറും പാതയോര സഹായം ലഭിക്കാന്‍ ഐസേഫ് അസിസ്റ്റ് ആപ്പ് വരുന്നു. ഇന്ത്യയിലെ നിരത്തുകള്‍ സുരക്ഷിതമാക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ ആദ്യം സഹായമെത്തിക്കുകയുമെന്ന ഉദ്ദേശ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്.
ഡല്‍ഹി ഐഐടിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമാണ് സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വികസിപ്പിക്കുന്നത്. അധികം വൈകാതെ ആപ്പ് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്.
ഡല്‍ഹി ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അമര്‍ ശ്രീവാസ്തവയുടെ ആശയമാണ് ഐസേഫ് അസിസ്റ്റ് എന്ന ആപ്പ്. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഐസേഫ് അസിസ്റ്റ് പ്രോജക്റ്റിന് തുടക്കം കുറിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് തല്ക്കാലം ഹെല്പ്പ്ലൈന് നമ്പറില്‍ (1800 419 7779) വിളിക്കണം.






