
ന്യൂഡല്ഹി: മുന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുന്നു. രണ്ടാം നരേന്ദ്രമോഡി സര്ക്കാര് അധികാരത്തിലെത്തി ഒരു മാസം തികയുന്ന സമയത്താണ് മുന് സര്ക്കാരിന്റെ കാലത്ത് തനിക്ക് അനുവദിച്ചിരുന്ന വസതിയില് നിന്ന് താമസം മാറുകയാണെന്ന് സുഷമ അറിയിച്ചത്.
ന്യൂഡല്ഹി, 8,സഫദര്ജംഗ് ലെയിനിലുള്ള ഔദ്യോഗിക വിലാസത്തിലൊ ഫോണ് നമ്പറിലോ ഇനി തന്നെ കിട്ടില്ലെന്നും വസതിയില് നിന്ന് മാറുകയാണെന്നും കാണിച്ച് അവര് ട്വീറ്റ് ചെയ്തു. സോഷ്യല് മീഡിയയില് ഈ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പഴയ ഔദ്യോഗിക വസതിയില് നിന്നും താമസം മാറാന് തയ്യാറാകാത്ത രാഷ്ട്രീയ നേതാക്കള് സുഷമയെ മാതൃകയാക്കണമെന്നാണ് സമൂഹ മാധ്യമങ്ങളില് ഏറെപ്പേരും പറയുന്നത്.

രാജ്യത്തെ ഏറ്റവും ഊര്ജസ്വലയായ വനിതാ രാഷ്ട്രീയ പ്രവര്ത്തകയാണ് സുൃഷമയെന്ന് മറ്റൊരാള് ട്വീറ്റ് ചെയ്തു. ഏറ്റവും സ്വാധീനശേഷിയുള്ള നേതാവിനെയാണ് തങ്ങള്ക്ക് കൈവിട്ടുപോകുന്നതെന്നും ട്വീറ്റില് പറയുന്നു.
കഴിഞ്ഞ സര്ക്കാരില് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ പ്രവര്ത്തനം രാഷ്ട്രീയ ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല് ഈ തെരഞ്ഞെടുപ്പില് സുഷമ മത്സരിച്ചിരുന്നില്ല.







Comments