
സൂം കാര്‍സ് ഫോക്സ്വാഗണുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സെല്‍ഫ് ഡ്രൈവ് റെന്റ് എ കാര്‍ സ്ഥാപനമാണ് സൂം കാര്‍സ്.
രണ്ട് കമ്പനികളുമായുള്ള ധാരണയില്‍ സൂം കാറിന്റെ സബ്സ്ക്രൈബ് മോഡല്‍ പദ്ധതിയില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഫോക്സ്വാഗണ് പോളൊ കാര്‍ മാസ വാടകയ്ക്ക് ലഭ്യമാക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
പെരുകുന്ന നഗരവത്കരണം, വിദഗ്ദ്ധരായ ജോലിക്കാരുടെ വര്‍ധന, വരുമാന വര്‍ധന, ജീവിത നിലവാരത്തിലുണ്ടാകുന്ന ഉയര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് പങ്കാളിത്ത ഉടമസ്ഥതയിലേക്ക് നയിക്കുന്നത്.
ഷെയേര്‍ഡ് മൊബിലിറ്റി എന്ന പദ്ധതി കാര്യക്ഷമാക്കുന്നതിനാണ് ഫോക്സ്വാഗണുമായി സൂം കാര്‍ സഹകരിക്കുന്നത്. നഗരങ്ങളില്‍ വാഹനങ്ങളുടെ കുത്തൊഴുക്ക് കുറയ്ക്കാന്‍ സഹായകമായ പങ്കാളിത്ത ഉടമസ്ഥാവകാശം 2030 ആവുമ്പോഴേക്ക് ഇന്ത്യയില്‍ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നതെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് മാനേജിങ് ഡയറക്ടര്‍ സ്റ്റെഫന് നാപ്പ് പറഞ്ഞു.






