
കൊല്‍ക്കത്ത : ബിജെപി പ്രവർത്തകനായ യുവാവിനെ തൃണമൂൽ പ്രവർത്തകർ വെടിവെച്ചുകൊന്നു. ഖഗാപതി മഹാതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം ഝാര്‍ഗ്രാമിലെ ബഗുവയിലായിരുന്നു യുവാവിനെ വെടിവെച്ച് കൊന്നത്. യുവാവിനെ കൊന്നത് തൃണമൂൽ ഗുണ്ടകളാണെന് ബിജെപി ആരോപിച്ചു.
'എന്റെ മകന് ഹരിനാമ ഭജനയില്‍ പങ്കെടുക്കുകയായിരുന്നു. അവിടേക്ക് മദ്യപിച്ചെത്തിയ തൃണമൂൽ ഗുണ്ടകൾ അവന് നേരെ വെടിയുതിർത്തു. എന്റെ മകൻ ഒരു ബിജെപി പ്രവർത്തകനാണ്. കൊല്ലപ്പെട്ട യുവാവിന്റെ അച്ഛൻ വാർത്ത ഏജൻസിയോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച തൃണമൂല്കോണ്ഗ്രസിലെ മുതിര്‍ന്ന നേതാവായ നീതു റാമിന്റെ ഭര്‍ത്താവ് ദിലീപ് റാമിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അക്രമികളെ ഇതുവരെ കണ്ടെത്താനായില്ല.






