കോയമ്പത്തൂര്‍: പറക്കുന്നതിനിടെ എയര്‍ ഫോഴ്സിന്റെ 1,200 ലിറ്റര്‍ ഇന്ധനം വഹിക്കുന്ന ഇന്ധന ടാങ്ക് താഴേക്ക് വീണു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സുലൂര്‍ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റിന്റെ ഇന്ധന ടാങ്ക് ആണ് തകര്‍ന്നുവീണത്. വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.
1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളുന്ന ടാങ്ക് താഴെ വീണതിനെത്തുടര്‍ന്ന് മൂന്ന് അടി താഴ്ചയുള്ള കുഴി രൂപപ്പെട്ടു. ഇതില്‍ വീണ് ഇന്ധനം കത്തുകയും ചെയ്തു.
പതിവ് പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. എന്നാല്‍, എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും വിമാനം സുരക്ഷിതമായി ഇറക്കിയെന്നും അന്വേഷണം ആരംഭിച്ചുവെന്നും ദേശീയ മാധ്യമത്തോട് എയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു.






