
'ജിയോ 4ജി വോയ്സ്' എന്ന ആപ്പിന്റെ പേര് 'ജിയോ കോള്‍' എന്ന് മാറ്റി. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കു തങ്ങളുടെ ഫോണില്‍ നിന്നു ജിയോ വഴി കോളുകള്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പേരു മാറ്റല്‍. ജിയോഫൈ റൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണില്‍ നിന്നു 4ജി കോളുകള്‍ ചെയ്യാന്‍ സഹായിച്ചിരുന്ന ആപ്പാണ് ജിയോ 4ജി വോയ്സ്.
ഫിക്സഡ് ലൈന്‍ 10 ഡിജിറ്റ് നമ്പര്‍ ജിയോ കോള്‍ ആപ്പില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ കോളുകള്‍ സ്വീകരിക്കുകയും വിളിക്കുകയും ചെയ്യാം. ഈ സര്‍വീസ് ലഭിക്കാനായി പ്രത്യേകം ജിയോ സിമ്മിന്റെ ആവശ്യമില്ല. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കു കൂടി ലഭ്യമാകുമെങ്കിലും ജിയോഫൈ ഉപയോക്താക്കള്‍ക്കു ലഭിച്ചിരുന്ന എല്ലാ സംവിധാനങ്ങളും ആപ്പില്‍ തുടര്‍ന്നും ലഭിക്കും.






