
ലോകകപ്പില്‍ ബാറ്റിങ്ങിലെ മെല്ലപ്പോക്കിന്റെ പേരിലും ഇംണ്ടിനെതിരായ തോല്‍വിയുടെ പേരിലും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയെക്കിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ധോണിയെ പിന്തുണച്ച് സംവിധായകന് പ്രിയദര്ശന് രംഗത്ത്. അടുത്തിടെയായി ഏറ്റവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും മഹേന്ദ്രസിങ് ധോണിയേയും വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് പ്രിയദര്ശന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രിയദര്‍ശന്റെ പോസ്റ്റ് ഇങ്ങനെ,
ധോണിയേയും മോഡിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ... ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചു.






