
നാലാം തലമുറ ഹോണ്ട ജാസ് ഈ വര്‍ഷത്തെ ടോക്കിയോ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇതിന് മുമ്പ് കാറിന്റെ ചിത്രം ചോര്‍ന്നു. ടൈപ്പ് ആര് എന്ന പുതിയ വേരിയന്റ് കൂടി നല്‍കിയായിരിക്കും പുതിയ ജാസ് വിപണിയിലെത്തിക്കുന്നത്. പുതിയ ജാസ് പുതിയ ഹോണ്ട സിറ്റി സെഡാന്റെ അതേ അണ്ടര്‍പിന്നിംഗ്സാണ് ഉപയോഗിക്കുന്നത്. പുതിയ സിറ്റി സെഡാന് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് സൂചന.
ഇരട്ട മോട്ടോര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്ജിന് ആയിരിക്കും പുതിയ ജാസില്‍ നല്‍കുക. എന്നാല്‍ ടൈപ്പ് ആര് എന്ന പുതിയ വേരിയന്റില്‍ നല്‍കുന്നത് 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും. 220 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ മോട്ടോര്‍ ഉപയോഗിക്കുന്ന വേരിയന്റ് ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കരുത്തുറ്റ ജാസ് ആയിരിക്കും.
ഇന്ത്യ പോലുള്ള ചില വിപണികളില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്നീ എന്‍ജിനുകള്‍ നല്‍കിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പുതു തലമുറ ഹോണ്ട ജാസ് അടുത്ത വർഷം അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്ക്കെത്തും, അതേസമയം ഇന്ത്യ ലോഞ്ച് 2021 ൽ പ്രതീക്ഷിക്കാം.






