
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ 119 വര്‍ഷം പഴക്കമുള്ള വിന്റേജ് കാര്‍ ഓടിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. ലോകത്തിലെ തന്നെ ആദ്യ കാറുകളിലൊന്നായ ഈ വാഹനം ലണ്ടനില്‍ വെച്ച് ഓടിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 1900 ഡയ്മലറാണ് സച്ചിന് ഓടിക്കുന്ന വാഹനം. മെഴ്സിഡീസ് മേല്‍വിലാസത്തില്‍ പുറത്തിറങ്ങിയ ഈ വാഹനത്തിന് 1526 സിസി ട്വിന്‍ സിലിണ്ടര്‍ അലുമിനിയം എന്‍ജിനാണ് കരുത്തേകിയിരുന്നത്. മണിക്കൂറില്‍ 38.62 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന്റെ പരമാവധി വേഗം.
119 വര്‍ഷം പഴക്കമുള്ള വാഹനം ഓടിക്കാന്‍ സാധിച്ചു. 'ഇത്തരത്തിലൊരു അപൂര്‍വ്വ അവസരം ഒരുക്കിത്തന്ന റോയല്‍ മോട്ടോര്‍ ക്ലബിനും, പ്രിയ സുഹൃത്ത് ജെര്‍മി വോണിനും നന്ദി' , ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു. ബിഎംഡബ്ല്യു X5M, നിസാന്‍ GT-R, ബിഎംഡബ്ല്യു എം5, മെഴ്സിഡസ് ബെന്‍സ് സി63 എഎംജി, ഫെരാരി 360 മോഡേന എന്നിവ സച്ചിന്റെ ഗ്യാരേജിലെ പ്രിയപ്പെട്ട വാഹനങ്ങളാണ്.






