
ആയുര്‍വേദ ഉത്പന്നങ്ങള്‍ക്ക് ഇപ്പോ പൊതുവെ നല്ല മാര്‍ക്കറ്റാണ്. അതുകൊണ്ടു തന്നെ ആയുര്‍വേദ സോപ്പുകള്‍ക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും നല്ല ഡിമാന്റുമാണ്.
ഇപ്പോഴിതാ കുട്ടികളെക്കൂടി ആയുര്‍വേദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐസ്ക്രീമിന്റെ രൂപത്തിലും ആയുര്‍വേദം എത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തല്ല ന്യൂയോര്‍ക്കിലാണെന്ന് മാത്രം. അവിടുത്തെ ഇന്ത്യന്‍ റസ്റ്റോന്റ് പോണ്ടിച്ചേരി ഇന്‍ എന്വൈസിയിലാണ് ഈ രുചികരമായ ഐറ്റം ലഭിക്കുന്നത്. തികച്ചും പ്രകൃതിദത്ത ഐസ്ക്രീം തന്നെ.
മഞ്ഞളും എള്ളും മത്തന്‍ വിത്തും മുരിങ്ങയും ചെമ്പരത്തിയും അടക്കം ഇതിന്റെ ചേരുവകളാണ്. വ്യത്യസ്ത ഫ്ളേവറുകള്‍ തെരഞ്ഞെടുത്ത് മിക്സ് ചെയ്യുകയോ ഒരു ഫ്ളേവറില്‍ തന്നെയോ കഴിക്കാം.






