
മംഗളുരു : കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്തു, വീഡിയോ പ്രചരിച്ചതോടെ കേസെടുത്ത് പോലീസ്. മംഗളൂരുവിലാണ് സംഭവം. പെൺകുട്ടിയെ കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർക്കെതിരെ കേസ് എടുത്തതായി പോലീസ് പറഞ്ഞു. 18കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കുട്ടിയെ ബലാത്സംഗം ചെയുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് സെല്ലിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വനിതാ പൊലീസിന് വിവരം കൈമാറുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് എസ്പി ബി ലക്ഷ്മി പ്രസാദ് അറിയിച്ചു.
പെൺകുട്ടിയുടെ കോളേജിലെ സീനിയർ വിദ്യാർത്ഥിയും അവരുടെ മൂന്ന് കൂട്ടുകാരും ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി.






