
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയച്ചത് ഏവരേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പി.സി ജോര്‍ജിന് തിരിച്ചടികളുടെ കാലമാണ്. ഇപ്പോള്‍ പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും ജനപക്ഷം നേതാവുമായ പ്രസാദ് തോമസ് ജനപക്ഷം ബന്ധം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്‍.ഡി.എ ഘടകകക്ഷിയായി മുന്നോട്ട് പോവാനുള്ള ജനപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി വിടുന്നത്.
പ്രസാദിന്റെ തീരുമാനം ഇനി യു.ഡി.എഫിനോടൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ ഭരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ ജനപക്ഷത്തിനു നഷ്ടപ്പെട്ടിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ജനപക്ഷത്തിലെ ലീന ജോര്‍ജും ജനപക്ഷ അംഹവും യു.ഡി.എഫിനോടൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെ അഴിടേയും ഭരണം നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായ പ്രസാദ് തോമസും ജനപക്ഷം വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ സ്വന്തം നിയോജക മണ്ഡലമായ പൂഞ്ഞാറില്‍ ഒരു പഞ്ചായത്തിലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറി. ഇതിനാല്‍ സ്വതന്ത്ര അംഗമായാണ് പ്രസാദ് തോമസ് വിജയച്ചത്. അതിനാല്‍ പ്രസാദിനെതിരെ അയോഗ്യപ്പെടുത്താനായി പരാതി നല്‍കാനും സാധിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനപക്ഷം എന്‍.ഡി.എ മുന്നണിയെ പിന്തുണച്ചിരുന്നു.






