
ലണ്ടൻ : ഇന്ത്യ ശ്രീലങ്ക ലോകകപ്പ് മത്സരത്തിൽ ആദ്യത്തെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബുംറ. ഓപ്പണറായ ലങ്കന്‍ നായകന് ദിമുത് കരുണരത്നയുടെയും, തിസാര പെരേരയുടെയും വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തില്‍ 100 വിക്കറ്റ് എന്ന വലിയ നേട്ടം താരം സ്വന്തമാക്കി. കൂടാതെ ഒരു റെക്കോർഡ് കൂടി താരം തന്റെ പേരിലേക്ക് എഴുതി ചേർത്തു.
വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് ബൂമ്ര സ്വന്തമാക്കിയത്. 56 മത്സരങ്ങളില്‍നിന്ന് 100 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ബുമ്രയ്ക്ക് മുന്നിലുള്ളത്. ഇന്ന് ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരം ബൂമ്രയുടെ 57 -ാം ഏകദിനമാണ്.






