
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ.മുരളീധരന് എം.പിയായതോടെ വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നല്കിയ കേസ് നിലനില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിന്റെ ഉപദേശം കൂടി തേടുമെന്നും മീണ പറഞ്ഞു.
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പും മറ്റ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുകളുടെ കൂടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മീണ കൂട്ടിച്ചേര്‍ത്തു.






