
കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും പഴകിയതും പുഴുവരിച്ചതുമായ മീനുകള്‍ പിടിച്ചെടുത്തു. കരുനാഗപ്പള്ളി നഗരസഭയിലെ ആരോഗ്യവകുപ്പ് ഉദ്യേഗസ്ഥരും ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശേധനയിലാണ് പിടിച്ചെടുത്തത്.
കരുനാഗപ്പള്ളി മത്സ്യച്ചന്ത, കരുനാഗപ്പള്ളി കന്നേറ്റിപാലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് വില്‍പ്പനക്ക് വച്ചിരുന്ന പഴകിയ ചൂര, കരിമീന്‍ തുടങ്ങിയവ പിടിച്ചെടുത്തത്. പഴകിയ അന്‍പത് കിലോ മത്സ്യമാണ് കണ്ടെത്തിയത.്് കരിമീനില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തി.
പിടിച്ചെടുത്ത മത്സ്യത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. കരുനാഗപ്പള്ളി നഗരസഭ പരിധിയില്‍പ്പെട്ട മത്സ്യം വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ പരിശേധന തുടരാനാണ് അധികൃതരുടെ തീരുമാനം.






