
മലയാളിയുടെ പ്രിയ ഗായകന് എം.ജി ശ്രീകുമാര്‍ നായകനായി എത്തുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശ്രീകുമാര്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രീപൊഡക്ഷന്‍ ജോലികള്‍ തുടങ്ങി.
അറുപത് വയസ്സു കഴിഞ്ഞ ഒരു ഗായകന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. തന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാലാണ് നായക വേഷം അവതരിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ശ്രീകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന് സംവിധാനം ചെയ്ത് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാര്‍ നേരത്തെ മുഴുനീള വേഷം അഭിനയിച്ചിട്ടുണ്ട്.






